12:56pm 28 July 2026
NEWS
ദ്രവ്യ ബോധിനി പരിശീലനത്തിന് തുടക്കം (27-07-26)
26/07/2026  07:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദ്രവ്യ ബോധിനി  പരിശീലനത്തിന് തുടക്കം (27-07-26)

കൊച്ചി: ചെറുതുരുത്തി ഹോര്‍ത്തൂസ് മലബാറിക്കസ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ദ്രവ്യ ബോധിനി പരിശീലന പരിപാടിക്ക്  (27-07-26)തുടക്കം.. ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ക്ക് ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള പ്രായോഗിക അറിവ് ലഭ്യമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. രാവിലെ 11ന് ഇന്ത്യന്‍ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. കെ.എസ്. വിഷ്ണുനമ്പൂതിരി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. കണ്‍സള്‍ട്ടന്റ് സയന്റിസ്റ്റ് ഡോ. അജയന്‍ സദാനന്ദന്‍, ഡോ. ലക്ഷ്മി എം. എസ്. എന്നിവര്‍ മൂന്നുദിവസത്തെ പരിശീലനത്തിന് നേതൃത്വം നല്‍കും. വിവിധ സെഷനുകളിലായി ആയുര്‍വേദ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരായ ഡോ. കെ. മുരളി, ഡോ. പി. പി. കിരാതമൂര്‍ത്തി, ഡോ. കെ. പി. അഞ്ജു, ഡോ. ഗിജി മാത്യു, ഡോ. കെ. കെ. ലത എന്നിവര്‍ പങ്കെടുക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img